09 May 2024 Thursday

അനുസ്മരണവും അനുമോദനവും വായനശാല വാർഷിക ജനറൽബോഡിയോഗവും നടത്തി

ckmnews


ചാലിശേരി എൻ.ഐ  പരിത് സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എൻ .ഐ . മുഹമ്മദ്കുട്ടി അനുസ്മരണവും അനുമോദനവും വായനശാല വാർഷിക ജനറൽബോഡിയോഗവും നടത്തി.പി.പി. ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണം മുൻ ഗുരുവായൂർ എം.എൽ.എ കെ.വി.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.അബുദാബി ശക്തി തിയേറ്റേഴസ് ഉൾപ്പെടെ വിവിധ സംസ്കാരിക സംഘടനകൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് 

പ്രവാസി മലയാളികൾക്കെന്നും ഓർക്കാൻ കഴിയുന്ന വലിയ സംഭാവന നൽകിയ മഹത് വ്യക്തിയാണെന്ന് കെ.വി അബ്ദുൾ കാദർ പറഞ്ഞു. 


ചെയർമാൻ എൻ.ഐ സെയ്തുപ്പാ അധ്യക്ഷനായി

മുൻ  എം.എൽ.എ ടി പി കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണവും,സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം കെ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി


വായനശാല പരിധിയിലെ എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികളെയും ഗ്രാമത്തിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരേയും തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി അനുമോദിച്ചു


ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ  പൊന്നാട അണിയിച്ച്  ആദരിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് , ബ്ലോക്ക് പഞ്ചായത്തംഗം ധന്യ സുരേന്ദ്രൻ , പഞ്ചായത്ത് അംഗങ്ങളായ പി വി രജീഷ് , വി.എസ് . ശിവാസ് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.എം അബ്ദുള്ളക്കുട്ടി,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ സുനിൽകുമാർ ,സംസ്കൃത പണ്ഡിതൻ ഡോ. ഇ എൻ . ഉണ്ണികൃഷ്ണൻ , ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി. വി. ബാലകൃഷ്ണൻ , പി. മോഹനൻ , സേതു മംഗലത്ത് , ബാബുരാജ് , രാഷ്ട്രീയ കക്ഷി നേതാക്കളായ വിജയമ്മ ടീച്ചർ, പി.വി. ഉമ്മർമൗലവി , സെയ്ത് മുഹമ്മദ് , യൂസഫ് പണിക്കവീട്ടിൽ , ബാലൻ മാസ്റ്റർ , കെ.സി. കുഞ്ഞൻ , ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു

പി.ബി സുനിൽ മാസ്റ്റർ സ്വാഗതവും ,ലൈബ്രറിയൻ ബാപ്പു ആറങ്ങോട്ടുകര നന്ദിയും പറഞ്ഞു.