09 May 2024 Thursday

ചാലിശ്ശേരിയിൽ സൗജന്യ യോഗാ പരിശീലനം ജൂലൈ 12 നടക്കും

ckmnews



ചാലിശ്ശേരി:ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ആയുഷ് യോഗാ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ യോഗാ പരിശീലനം നടത്തുന്നു. ചാലിശ്ശേരി കൃഷിഭവനിൽ വെച്ചാണ് ക്ളാസുകൾ നടത്തുന്നത്. പ്രശസ്ത യോഗാ പരിശീലകനായ ശ്രീ ബരേജ് (ബോധി യോഗാ സെന്റര്‍ ചാലിശ്ശേരി) ആണ് ക്ളാസുകൾ നയിക്കുന്നത്. 


ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും മാനസികവും ശാരീരികവുമായ ആരോഗ്യം കൈവരിക്കാനും യോഗ പരിശീലനത്തിലൂടെ സാധിക്കുന്നു. ജൂലൈ 12 ബുധനാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും