26 April 2024 Friday

അനധികൃത ചാരായം വാറ്റ് 80 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.

ckmnews

അനധികൃത ചാരായം വാറ്റ്

80 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. 


ചങ്ങരംകുളം: ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ അനധികൃത  വാറ്റ് നടക്കുന്നുണ്ടെന്ന് ചാലിശ്ശേരി എസ്.എച്ച്.ഒ എ പ്രതാപിന് ലഭിച്ച രഹസൃ വിവരത്തെ തുടർന്ന്   രായമംഗലം,ചെട്ടിപ്പടി,അകിലാണം ഭാഗങ്ങളിൽചാലിശ്ശേരി ജനമൈത്രി പോലീസും,തൃത്താല റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഭിദാസിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി  തിരച്ചിലിൽ നടത്തി.


 തുടർന്ന് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെട്ടിപ്പടി ഭാഗത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് 80 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു


എസ് .എച്ച്.ഒ യുടെ നിർദ്ദേശം പ്രകാരം നടന്ന റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ പ്രസാദൻ, അർജുൻ, ജയദേവൻ, അരുൺ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ, വി.ആർ രതീഷ് എന്നിവരാണ് സംഘത്തിലുണ്ടായത്.