08 May 2024 Wednesday

കപ്പൂർ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കല്ലടത്തൂർ പാടത്ത് നെൽകൃഷിക്ക് തുടക്കമായി

ckmnews

കപ്പൂർ പഞ്ചായത്തിലെ കപ്പൂർ പറകുളം എൻഎസ്എസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടെയും ,അദ്ധ്യാപകരുടെയും  നേതൃത്വത്തിൽ  കല്ലടത്തൂർ കർഷകൻ നാരായണന്റെ കൃഷിസ്ഥലത്ത്   നെൽകൃഷിയിറക്കി.പുതിയ തരം രാംലി ഔഷധ  വിത്താണ് ആദ്യമായി പരീക്ഷിക്കുന്നത് .കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ വിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.വി ആമിന കുട്ടി അദ്ധ്യക്ഷയായി.വികസന സ്ഥിരം സമിതി അധ്യക്ഷൻ പി ജയൻ , കൃഷി ഓഫീസർ ഷഹ്ന , അസിസ്റ്റന്റ് നിഷാദ് ,എൻഎസ്എസ് കോളേജ് പ്രിൻസിപ്പൽ ഡോ: സിന്ധു , ലക്ച്ചറർ  ജയകൃഷ്ണൻ , പ്രോഗ്രാം കോർഡിനേറ്റർ പ്രഭ കർഷക പ്രതിനിധികളായ നാരായണൻ ,ലിയാ കത്ത് , മധു,എൻഎസ്എസ്  വളണ്ടിയർ മാരായ വിസ്മയ എം വി ,സുഫൈറ

തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.