28 March 2024 Thursday

യുഎഇ ഇൻകാസ് ആനക്കര മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

ckmnews

യുഎഇ ഇൻകാസ് ആനക്കര മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു


ദുബൈ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സാംസകാരിക സംഘടന ഇൻകാസിന്റെ യു.എ.ഇയിലെ ആനക്കര മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദുബൈയിൽ ചേർന്ന സംഘടനയുടെ ജനറല്ബോഡിയിൽ ആണ് പുതിയ കമ്മറ്റി നിലവിൽ വന്നത്. കഴിഞ്ഞ മൂന്നര വര്ഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗം അംഗീകരിച്ചു. ഏഴു ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമായി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനറൽ സെക്രെട്ടറി റഫീഖ് തുറക്കൽ സ്വഗതം പറഞ്ഞ യോഗത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ  ഇൻകാസ് ആനക്കരയുടെ ഉപാധ്യക്ഷൻ ഹംസ കൊടിയിലിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ അംഗങ്ങൾ ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി.


കമ്മിറ്റിയുടെ പ്രസിഡന്റ്  ശ്രീ ഇബ്രാഹിം കുട്ടിയുടെ അഭാവത്തിൽ ഇക്‌ബാൽ കൂടല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഇൻകാസ് തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് നാസർ നാലകത്ത് നിർവഹിച്ചു.  അജ്‌മാൻ ഇൻകാസ് പാലകാട് ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ്‌ കൂടല്ലൂർ മുഖ്യ പ്രാഭക്ഷണം നടത്തുകയും ചെയ്തു.സംഘനയുടെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും  സെക്രട്ടറി നസീം ഊരൊത്തൊടിയിൽ അവതരിപ്പിച്ചു. തുടർന്ന് സംഘടനയുടെ മൂന്നര വർഷത്തെ പ്രവർത്തന അവലോകനം ഇൻകാസ്‌ അലൈൻ  സ്റ്റേറ്റ് സെക്രട്ടറി മജിദ് കുമ്പിടി നിർവഹിച്ചു.  


അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയുടെ ഭാരവാഹികളായി  പ്രസിഡന്റ്: അബ്ദുൽ റസാഖ് കുമ്പിടി, ജനറൽ സെക്രട്ടറി: റഫീഖ് തുറക്കൽ, ട്രഷറർ: നസീം കുമ്പിടി, വർക്കിങ് പ്രസിഡന്റ്: ഫിറോസ് ഒ എം കുമ്പിടി, വൈസ് പ്രസിഡന്റ്മാർ: അഷറഫ് അലി കുടല്ലൂർ, ജംഷീർ നയ്യൂർ, റാഫി പുളിക്കൽ കുമ്പിടി, സെക്രട്ടറിമാർ: സജിത്ത് കുമ്പിടി, ഷമീർ മേലഴിയം, സുബൈർ കുമ്പിടി, റഫീഖ് കബ്ബാല കൂടല്ലൂർ, മിഡിയ കോഡിനേറ്റർമാർ: ഫിറോസ് തെങ്ങില, റിയാസ് കുടല്ലൂർ, താഹിർ ചോലയിൽ ആനക്കര, ഇന്ത്യൻ കോഡിനേറ്റർമാർ: ഇബ്രാഹിം കുട്ടി തുറക്കൽ, ഗോപു കുമ്പിടി, ഉപദേശക സമതി അംഗങ്ങൾ: മജീദ് കുമ്പിടി, നാസർ നാലകത്ത്‌, ഷാഹുൽ ഹമീദ് കുടല്ലൂർ, ബഷീർ കോണിക്കൽ, ഇക്ബാൽ കുടല്ലൂർ, എക്സിക്യൂട്ടീവ് അംഗങ്ങൾ: നിസാർ കുമ്പിടി, ഷറഫു ചോലയിൽ കുമ്പിടി, സൈനുദ്ധീൻ കല്ലുമുറിക്കൽ കുമ്പിടി, ഇക്ബാൽ മേലഴിയം, മിജാഷ് ഉമ്മത്തുർ, സിദ്ദിഖ് ഉമ്മത്തുർ, ഷറഫു പോറ്റമ്മൽ കുമ്പിടി, ജുനൈദ് കൂടല്ലൂർ, ഷമീർ പി എസ് കുമ്പിടി, മണി മേലഴിയം, ശിഹാബ് ഒ എം കുമ്പിടി, ജുനൈദ് കൂടല്ലൂർ, മുസ്തഫ കോടിയിൽ കുമ്പിടി, ശിഹാബ് സി ടി ഉമ്മത്തൂർ ഷിബു ഷിഫാദ് കൂടല്ലൂർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.