25 April 2024 Thursday

ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക്സാനിറ്റെസറും ,സ്റ്റാൻഡും നൽകിയത് മാതൃകയായി.

ckmnews

ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക്സാനിറ്റെസറും ,സ്റ്റാൻഡും നൽകിയത് മാതൃകയായി.


ചങ്ങരംകുളം : ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനത്തിലേക്ക്  സാനിറ്റെസറും , കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സ്റ്റാൻ്റഡ്  വിതരണം ചെയ്തത് ഗ്രാമത്തിന് മാതൃകയായി.ഗ്രാമപഞ്ചായത്ത് പരിധിയിലെ  വില്ലേജ് ഓഫീസ്. പോലീസ് സ്റ്റേഷൻ,  സാമ്യൂഹികാരോഗ്യകേന്ദ്രം,കൃഷി ഭവൻ , കുടുംബ ശ്രീ ഓഫീസ്  എന്നിടങ്ങളിലേക്കാണ് സാനിറ്റെസറും സ്റ്റാൻഡുകളും ബാങ്ക് വിതരണം ചെയ്തത്.വിവിധ ഓഫീസുകളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് വി.വി.ബാലകൃഷ്ണൻ , സെക്രട്ടറി ടി.ഗംഗാധരൻ ,  പോലീസ് സ്റ്റേഷൻ എസ്.എച്ച് .ഒ  എ.പ്രതാപ് , എസ്.ഐ സത്യൻ , ആശുപത്രി സൂപ്രഡ് ഡോ.സുഷ്മ , അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫീസർമാരായ മനോജ് , രജനി , വൈസ് പ്രസിഡൻ്റ് ആനിവിനു ,ഡയറക്ടന്മാരായ  വി.കെ.സുബ്രഹ്മണൻ , രാജു ,ശിവാസ് എന്നിവർ പങ്കെടുത്തു.