28 March 2024 Thursday

ചാലിശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് പാലക്കപീടിക ഫാം റോഡ് ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

ckmnews

ചാലിശ്ശേരി പഞ്ചായത്ത്  രണ്ടാം വാർഡ് പാലക്കപീടിക ഫാം റോഡ്  ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: തൃത്താല എംഎൽഎ വി.ടി. ബൽറാം അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ചാലിശ്ശേരി ഗ്രാമപഞ്ചായ ത്തിലെ രണ്ടാം വാർഡിൽ പാലക്കപീടിക ഫാം റോഡ് ഒന്നാം ഘട്ടം പൂർത്തിയാക്കിയതിൻ്റെ ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു


 തൃത്താല ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ , ചാലിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദർ,വാർഡ് മെമ്പർ വിജേഷ് കുട്ടൻ, പഞ്ചായത്തംഗങ്ങളായ  റംല വീരാൻകുട്ടി , ഹുസ്സൈൻ പുളിയഞാലിൽ , ഷഹന അലി, ഫാത്തിമത്ത്  സിൽജ, നിഷ അജിത്കുമാർ പൊതു പ്രവർത്തകരായ പി. സി. കുഞ്ഞിപ്പ, ഇസ്മയിൽ മാളിയേക്കൽ, പ്രദീപ് ചെറുവശ്ശേരി,ഹസ്സൻ കരിമ്പ, കെ.വേലായുധൻ എന്നിവരും പ്രദേശ വാസികളും പങ്കെടുത്തു.