23 April 2024 Tuesday

ചാലിശ്ശേരി പോലീസ് സ്റ്റേഷന് വ്യാപാരികളുടെ സഹായം മാതൃകയായി.

ckmnews

ചാലിശ്ശേരി പോലീസ് സ്റ്റേഷന് 

വ്യാപാരികളുടെ സഹായം

മാതൃകയായി.


ചങ്ങരംകുളം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ പ്രവർത്തിക്കുന്ന ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ചാലിശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായങ്ങൾ  മാതൃകയായി.ചാലിശ്ശേരി സ്പെഷ്യൽ പോലീസ് കേഡറ്റുകൾക്ക് ഭക്ഷണ ചിലവിലേക്ക്  6000 രൂപ  ധനസഹായവും,സ്റ്റേഷനിലേക്ക് 180  ലിറ്റർ കുടിവെള്ളവും  നൽകി.ചാലിശ്ശേരി സ്റ്റേഷൻ എസ് എച്ച് ഒ ശശീന്ദ്രൻ മേലേയിൽ യൂണിറ്റ് പ്രസിഡൻറ് കബീറിൽ നിന്ന് ധനസഹായം ഏറ്റുവാങ്ങി.സെക്രട്ടറി അഹമ്മദുണ്ണി മണാളത്ത്, എക്സിക്യൂട്ടീവ് മെമ്പർ എൻ.ഐ.മൊയ്‌തുണ്ണി, പോലീസ് ഓഫീസർമാരായ ആനന്ദൻ, ശശി നാരായണൻ,പൊതുപ്രവർത്തകൻ പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്തു.