27 April 2024 Saturday

ചാലിശേരി സഹയാത്ര ഡേ കെയറിലെ അംഗങ്ങളുടെ കലാമണ്ഡലം സന്ദർശനം ചരിത്രമായി ഭിന്നശേഷി ക്കാർക്ക് വിരുന്നൊരുക്കി ഓട്ടൻതുള്ളലും

ckmnews

ചാലിശേരി സഹയാത്ര ഡേ കെയറിലെ അംഗങ്ങളുടെ കലാമണ്ഡലം സന്ദർശനം ചരിത്രമായി

ഭിന്നശേഷി ക്കാർക്ക് വിരുന്നൊരുക്കി ഓട്ടൻതുള്ളലും

ചാലിശേരി:സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ഡേ കെയറിലെ ഭിന്നശേഷി അംഗങ്ങൾ  കേരള കലാമണ്ഡലം കൂത്തമ്പലം കാണാൻ കഴിഞ്ഞത് ചരിത്രമായി.ഡേ കെയറിലെ അറുപത്തിൽപരം അംഗങ്ങളാണ് ബുധനാഴ്ച കലാമണ്ഡലം സന്ദർശിക്കാനെത്തിയത് ഇത്രയധികം ഭിന്നശേഷിക്കാർ കലാമണ്ഡലത്തിലെത്തുന്നത് ആദ്യമായാണ്  രജിസ്ട്രാർ ഡോ.രാജേഷ്കുമാർ ,കലാമണ്ഡലം അച്ചുതൻ ,കലാമണ്ഡലം ചന്ദ്രൻ എന്നിവർ ചേർന്ന് കുടുബാംഗങ്ങളെയും വളണ്ടിയർമാരെയും  സ്വീകരിച്ചു. ഭിന്നശേഷി ക്കാർക്കായി കൂത്തമ്പലത്തിൽ പ്രത്യേകമായി റാമ്പ് ഒരുക്കിയതോടെയാണ് വീൽ ചെയറിൽ  അറുപതിൽപരം ഭിന്നശേഷി സൃഹൃത്തുക്കൾക്ക്  കൂത്തമ്പലം കാണാൻ കഴിഞ്ഞത് ഡേ കെയർ അംഗങ്ങൾക്കായി പി.ജി വിദ്യാർത്ഥിനി കലാമണ്ഡലം അമൃത വേഷം ഇട്ട കിരാതം ഓട്ടൻതുള്ളൽ  അമൂല്യ വിരുന്നായി കലാമണ്ഡലം ശർമ്മിള പ്രീജ പദത്തിലും കലാമണ്ഡലം അമൽജിത്ത്, ജിഷ്ണു എന്നിവർ വാദ്യത്തിലും അകമ്പടിയായി.മിഴാവ്,തിമില കൂടിയാട്ടം സ്ത്രീവേഷം,ചെണ്ട,കഥകളി ,പഠന കളരികൾ ,കഥകളിചുട്ടി  വിഭാഗത്തിന്റെ പ്രായോഗീക വിശദീകരണവും നൽകിയത്  നവ്യാനുഭവമായി.സഹയാത്രയിലെ സത്കല കലാ സംഘത്തിലെ അംഗങ്ങൾക്ക് കലാമണ്ഡലം ചന്ദ്രൻ ചെണ്ടമേളത്തിന്  പരിശീലനം നൽകാൻ സന്നദ്ധത അറിയിച്ചു.പ്രസിഡന്റ് വി.വി.ബാലകൃഷ്ണൻ , 

ചെയർമാൻ ശാസ്ത ഉണ്ണി, 

സെക്രട്ടറി സുബൈർ, 

ട്രഷർ ഷാജി, റിട്ട. കമാന്റന്റ്   ഒ. ഗോവിന്ദൻകുട്ടി, ടി.എ  രണദിവെ,ഗോപിനാഥ് പാലഞ്ചേരി, അഡ്വ. വിദ്യാധരൻ,ഹമീദ് എന്നിവർ നേതൃത്വം നൽകി