24 April 2024 Wednesday

ആശാ വർക്കരേയും പാലിയേറ്റീവ് വളണ്ടിയർമാരെയും ആദരിച്ചു.

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വിജേഷ് കുട്ടന്റെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനത്തിൽ ആശാ വർക്കർമാരെയും പാലിയേറ്റീവ് വളന്റിയർമാരെയും ആദരിച്ചു.പാലിയേറ്റിവ് ദിനാചരണതോടനുബന്ധിച്ച് ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ വർക്കർമാരായ സുമ , ലത  എന്നിവരെയും പാലിയേറ്റിവ് വളണ്ടിയർ ആയ രേവതി എന്നവരെയും ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.


ഈ കോവിഡ് ഭീതിത കാലഘട്ടത്തിലും ഭയത്തെ കാറ്റിൽ പറത്തി , രോഗം കൊണ്ട് അവശത അനുഭവിക്കുന്ന കിടപ്പ് രോഗികൾക്ക് ആശ്വാസം പകരാനും അവരെ പരിചരിക്കാനും മുന്നിട്ടിറങ്ങി മാതൃകപരമായ സേവനങ്ങൾ  കാഴ്ചവെക്കുന്ന  ആശാ വർക്കർമാർക്ക് പിന്തുണ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് മെമ്പർ വിജേഷ് കുട്ടന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.


ചാലിശ്ശേരി ജനമൈത്രി പോലീസ് ഓഫീസർമാരായ  എ ശ്രീകുമാർ , വി.ആർ രതീഷ് ആശാ വർക്കർമാരെ ആദരിച്ചു.ആലികുട്ടി ഹാജി മണി തട്ടത്താഴത്ത് , വേലായുധേട്ടൻ  ,കിരൺ , ഷഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.