20 April 2024 Saturday

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്

ckmnews

പട്ടിത്തറ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്

ഭക്ഷ്യസാധനങ്ങള്‍ നല്‍കി എസ് വൈ എസ്


തൃത്താല: പട്ടിത്തറ ഗ്രാമപഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ നല്‍കി എസ് വൈ എസ് ആലൂര്‍ യൂനിറ്റ്.കോവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തില്‍, ഒരു ദിനം 250 പേര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളാണ് നല്‍കിയത്. ഭക്ഷ്യവിഭവങ്ങള്‍ എസ് വൈ എസ് പടിഞ്ഞാറങ്ങാടി സര്‍ക്കിള്‍ ജന. സെക്രട്ടറി ജുബൈര്‍ സഅദി പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് കൈമാറി. തൃത്താല സോണ്‍ സാന്ത്വനം പ്രസിഡന്റ് സൈദലവി നിസാമി, സെക്രട്ടറി മുസ്തഫ അഹ്സനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബു സ്വദഖത്തുല്ലാഹ്, വാര്‍ഡ് അംഗങ്ങളായ പി. വി. ഷാജഹാന്‍, ഫവാസ്, സൈനോജ്, സിദ്ദീഖ് ബാഖവി, ആബിദ് സി.കെ., റഊഫ് ഇർഫാനി, ഷമീര്‍ നിസാമി സംബന്ധിച്ചു.