25 April 2024 Thursday

ആലൂരിൽ യുവതിയെയും രണ്ടു മക്കളെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


ആലൂരിൽ യുവതിയെയും രണ്ടു മക്കളെയും വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ആലൂർ കയറ്റം ആലൂർ ആട്ടയിൽപടി കുട്ടി അയ്യപ്പൻ മകൾ ശ്രീജ (28) അഭിഷേക് (6) അഭിനവ് (4) എന്നിവരെയാണ് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ സ്വന്തം  വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുതൽ ഇവരെ കാണാതായിരുന്നു.  മേഴത്തൂർ സ്വദേശി രതീഷാണ് മരിച്ച ശ്രീജയുടെ  ഭർത്താവ്.ഭർത്താവുമായി അകന്ന് നാലു മാസത്തോളമായി ആലൂരിലെ സ്വന്തം വീട്ടിൽ  താമസിച്ചുവരികയായിരുന്നു മരിച്ച ശ്രീജയും കുട്ടികളും. ഷൊർണൂർ ഡിവൈഎസ്പി  തൃത്താല പോലീസ് ഷോർണ്ണൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു വേണ്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.