28 March 2024 Thursday

ചാലിശ്ശേരിയിൽ ട്രാഫിക് തറ തകർന്നു.

ckmnews


പണി പൂർത്തിയായ  ഹൈമാസ്റ്റ് വിളക്കുകൾ ഉദ്ഘാടനം കാത്ത് കിടക്കുന്നു.


ചാലിശ്ശേരി:ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ  ട്രാഫിക്  ജംഗ്ഷനിലെ   തറ  മഴയിൽ തകർന്നത്  ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ആണ് തറയിലെ ഒരു ഭാഗത്തെ കല്ലുകൾ അടർന്ന് വീണത് .

ദിശാ സൂചന ബോർഡ് , വൈദ്യുതി വിളക്കുകൾ ഘടിപ്പിച്ചത് ഈ  തറയിലെ പോസ്റ്റിലാണ്.പെരുമ്പിലാവ് - നിലമ്പൂർ പാതയിലെ പ്രധാന ജങ്ഷനിൽ രാത്രിയിൽ കൂടുതൽ പ്രകാശം പരത്തുവാൻ വി.ടി. ബലറാം എം.എൽ.എ യുടെ ഫണ്ടിൽ നിന്ന് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ തകർന്ന തറയുടെ സമീപത്ത് പണികൾ പൂർത്തിയായി ഉദ്ഘാടനം കാത്ത്  കിടക്കുകയാണ്.തകർന്ന ട്രാഫിക് തറ പൊളിച്ചുമാറ്റി പണി പൂർത്തിയായ ഹൈമാസ്റ്റ് വിളക്ക് പ്രകാശിപ്പിക്കുവാൻ ഉടനടി നടപടി സ്വീകരിക്കണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.