23 April 2024 Tuesday

ചാലിശ്ശേരിയുടെ ഫുട്ബോള്‍ താരം ഇനിമുതല്‍ ചാലിശ്ശേരി സ്റ്റേഷനിലെ പോലീസുകാരന്‍

ckmnews

കാക്കിയണിഞ്ഞ് അമ്പാടി ശ്രീരാഗ്



ചങ്ങരംകുളം:ചാലിശ്ശേരിയുടെ സ്വന്തം ഫുട്ബോള്‍ താരം ഇപ്പോള്‍ ചാലിശ്ശേരി സ്റ്റേഷനിലെ പോലീസുകാരനാണ്.കൊറോണ ഭീതിയുടെ പശത്താലത്തിൽ  മൈതാനത്ത് കരുത്തനായ സന്തോഷ് ട്രോഫി താരം അമ്പാടി ശ്രീരാഗ് ആണ് കാക്കിയണിഞ്ഞ പോലീസുകാരനായി  സുരക്ഷക്ക് റോഡിലിറങ്ങിയത്.കഴിഞ്ഞ രണ്ടര വർഷം മുമ്പാണ് ശ്രീരാഗിന് കേരള പോലീസിൽ ജോലി ലഭിച്ചത്.ഏപ്രിൽ 15 ന് മിസ്സോറാമിൽ നടക്കുന്ന സന്തോഷട്രോഫി ഫൈനൽ റൗണ്ട് മൽസരത്തിൻ്റെ കോച്ചിങ്ങിലായിരുന്നു  ടീമംഗങ്ങളെല്ലാവരും ഉണ്ടായിരുന്നത്.രാജ്യം ലോക്ഡ്രൗണായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്നെത്തി  മാർച്ച് 31ന് ചാലിശ്ശേരി പോലീസ്  സ്റ്റേഷനിലെത്തി ചാർജെടുത്തു.മാതൃ സ്റ്റേഷനിൽ പോലീസ് യൂണിഫോമിട്ട് സ്വന്തം ദേശത്ത്  ജോലി ചെയ്യുവാനും ,അവരുടെ സുരക്ഷ ഉറപ്പു വരുത്തുവാനും കഴിഞ്ഞ അസുലഭ ഭാഗ്യമായാണ് കായിക താരം ജോലിയെ കാണുന്നത്.രാവിലെ സ്റ്റേഷനിലെത്തിയാൽ എസ്.എച്ച്.ഒ പ്രതാപ്  ,  നൽകുന്ന നിർദ്ദേശം പ്രകാരം  എസ്.ഐ ഗോപാലാൻ ,മറ്റു

  പോലീസ് ഓഫീസറോടൊപ്പം സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കൃത്യനിഷ്ഠയോടെയാണ്  ഡ്യൂട്ടി ചെയ്യുന്നത്.

അപൂർവ്വമായി കാക്കിയണിഞ്ഞ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള അവസരം ടീമംഗങ്ങൾക്കെല്ലാം അപൂർവ്വമായാണ് ലഭിക്കുന്നത്.ഇതിനു മുമ്പ് തെരഞ്ഞെടുപ്പ്  സമയത്തും , പ്രളയകാലത്ത് ടീമിലെ എല്ലാവരും കാക്കിയണിഞ്ഞ് ജനങ്ങളെ  സഹായത്തിന് ഇറങ്ങിയിരുന്നു.കോവിഡ് ലോക്ക് ഡൗൺ കഴിയുവരെ എല്ലാവരും സർക്കാരിൻ്റേയും  പോലീസിൻ്റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന്  അമ്പാടി ശ്രീരാഗ് അഭ്യർത്ഥിച്ചു.


റിപ്പോര്‍ട്ട്:ഗീവര്‍ ചാലിശ്ശേരി