27 April 2024 Saturday

ചാലിശ്ശേരി പൂരാഘോഷം ചൊവ്വാഴ്ച :പറയെടുപ്പിന് ഭക്തജന തിരക്ക്

ckmnews


പ്രസിദ്ധമായ ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ ഭാഗമായി നടക്കുന്ന പറയെടുപ്പിന് ഭക്തജന തിരക്ക്

പൂരം ചൊവ്വാഴ്ച  ആഘോഷിക്കും.വ്യാഴാഴ്ച ക്ഷേത്രത്തിൽ ഏഴാംകൂത്തിന്റെ ഭാഗമായി ദീപാരധനക്കുശേഷം  പഞ്ചവാദ്യം അരങ്ങേറി.പ്രദേശവാസികൾ ചെരാതുകൾ കത്തിച്ച് ഏഴാം കൂത്തിന് എതിരേറ്റും

നെല്ല് , മഞ്ഞൾ , മലര് ,അവിൽ , കൽക്കട്ടം, അരി എന്നിവ കൊണ്ട് പറയെടുപ്പ് നടത്തി നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി.പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ  96 ദേശങ്ങളിലെ തട്ടകത്തമ്മയായ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരം  ചൊവ്വാഴ്ചയാണ് ആഘോഷിക്കുന്നത്.രാവിലെ വിശേഷാൽ പൂജകൾ നടക്കും. ഉച്ചക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും അഞ്ച് ഗജവീരന്മാരും ,പഞ്ചവാദ്യവും അകമ്പടിയാകും ഗജവീരൻ ഗുരുവായൂർ ഇന്ദ്രൻസ് ദേവിയുടെ തിടമ്പേറ്റും.വൈകീട്ട് അഞ്ചിന് മൂന്ന് ജില്ലകളിൽ നിന്നായി  കേരളത്തിൽ പേരുകേട്ട  ഗജവീരന്മാരുടെ അകമ്പടിയോടെ  33 ദേശങ്ങളിൽ ആനപൂരങ്ങളും , 20 ഓളം പ്രാദേശീക വരവുകളും ഉൽസവത്തിൽ പങ്കെടുക്കും.വൈകീട്ട് 6.30 ന്  നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ കേന്ദ്ര പൂരാഘോഷ കമ്മറ്റിയുടെ കീഴിലുള്ള  33 കമ്മിറ്റികളിൽ നിന്നായി  46 ഗജവീരന്മാർ അണിനിരക്കും.പൂരം തലേന്ന് തിങ്കളാഴ്ചവൈകീട്ട് അഞ്ചുമുതൽ   പ്രസിദ്ധമായ പൂര വാണിഭ്യം ആരംഭിക്കും. പച്ചക്കറി , കാർഷിക ഉപകരണങ്ങൾ എന്നിവയും ചൊവാഴ്ച  പുലർച്ച വരെ നീണ്ടു നിൽക്കുന്ന മൽസ്യ കച്ചവടവും നടക്കും.ക്ഷേത്ര മൈതാനത്ത് പൂരത്തലേന്ന് മുതൽ അമ്യൂസ്മെന്റ് പാർക്ക് പ്രദർശനവും ഉണ്ടാക്കും