08 May 2024 Wednesday

കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ യുവാവിനെ കുത്തി പരിക്കൽപ്പിച്ച സംഭവം കുമരനല്ലൂർ പറക്കുളം സ്വദേശികളായ മൂന്ന് പേർ പിടിയിൽ

ckmnews

കപ്പൂർ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ യുവാവിനെ കുത്തി പരിക്കൽപ്പിച്ച കേസിലെ മൂന്ന് പ്രതികളെ തൃത്താല പോലീസ് പിടികൂടി.കേസിലെ മൂന്നാം പ്രതി കുമരനല്ലൂർ സ്വദേശികളായ അനസ് എന്ന അൻസാർ,നാലാം പ്രതി മുഹമ്മദ് റമീസ്,അഞ്ചാം പ്രതി പറകുളം സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പോലീസ് പിടിയിലായത്.കേസിലെ ഒന്നും രണ്ടും പ്രതികൾകായുള്ള അന്വേഷണ പോലീസ് ഊർജിതമാക്കി.സുഹൃത്തിന് കാർ ഉപയോഗിക്കാൻ കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ ആയിരുന്നു സംഭവം.കപ്പൂർ കാഞ്ഞിരത്താണി കണ്ടംകുളങ്ങര വീട്ടിൽ മൻസൂറിനാണ് തർക്കത്തിനിടെ കുത്തേറ്റത്‌.വയറിനും നെഞ്ചിനും ആഴത്തിൽ കുത്തേറ്റ മൻസൂർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷത്തിൽ കാഞ്ഞിരത്താണി സ്വദേശി സഫ് വാനും പരിക്കേറ്റ് ചികിത്സയിലാണ്.ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് കാഞ്ഞിരത്താണി അക്ഷയ സെന്ററിനും സമീപത്തെ ക്ലബ്ലിനും മധ്യത്തിലുള്ള ഇടവഴിയിൽ വച്ച് സുഹൃത്തിന് ഉപയോഗിക്കാൻ കൊടുത്ത കാറിന് സംഭവിച്ച കേടുപാടുകളെ കുറിച്ചുള്ള തർക്കം പിന്നീട്  സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.