20 April 2024 Saturday

മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് ലഭിച്ചത് സ്വരാജ് ട്രോഫി യും അഞ്ച് ലക്ഷം രൂപയും .

ckmnews

മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത്


ലഭിച്ചത് സ്വരാജ് ട്രോഫി യും അഞ്ച് ലക്ഷം രൂപയും .


ചങ്ങരംകുളം:പാലക്കാട് ജില്ലയിൽ   ഏറ്റവും നല്ല   രണ്ടാമത്തെ  പഞ്ചായത്തിനുള്ള  സ്വരാജ് ട്രോഫിയും  സർട്ടിഫിക്കറ്റും  അഞ്ചു ലക്ഷം  രൂപയും തിരുമിറ്റക്കോട് പഞ്ചായത്തിന് ലഭിച്ചത് അഭിമാനമായി.തദ്ദേശ സ്വയംഭരണ  വകുപ്പ് മന്ത്രി എ.സി  മൊയ്‌തീനിൽ  നിന്ന് പ്രസിഡന്റ് ടിസുഹറ, സെക്രട്ടറി രാജു, മുൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.എൺപത്തിയെട്ട് പഞ്ചായത്തുകളിൽ നിന്നാണ്  തിരുമിറ്റക്കോട് പഞ്ചായത്തിനെ തെരഞ്ഞെടുത്തത്.2019- 2020   ജില്ലയിൽ മികച്ച പ്രവർത്തനം നേട്ടം കൈവരിച്ച് നേടിയ  അംഗീകാരം ഗ്രാമത്തിന് അഭിമാനവും ആഹ്ലാദവുമായി .