09 May 2024 Thursday

ശ്രീപതി എഞ്ചിനീയറിംഗ് കോളേജിൽ മെരിറ്റ് ഡേ ആഘോഷിച്ചു

ckmnews

ശ്രീപതി എഞ്ചിനീയറിംഗ് കോളേജിൽ മെരിറ്റ് ഡേ ആഘോഷിച്ചു


ശ്രീപതി ട്രസ്റ്റിന്റെ കീഴിൽ പട്ടാമ്പിക്കടുത്ത് വാവന്നൂരിലുള്ള ശ്രീപതി എഞ്ചിനീയറിംഗ് കോളേജിൽ “മെറിറ്റ് ഡേ 2023"ആഘോഷിച്ചു.കല്ല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടറായ ശ്രീ. ടി.എസ്. പട്ടാഭിരാമൻ മുഖ്യാതിഥി ആയിരുന്നു.പഠന-പഠനേതര മേഖലകളിൽ മികവുപുലർത്തി,രക്ഷിതാക്കൾക്കും നാടിനും അഭിമാനമായി ഉത്തമപൗരന്മാരായി വളരണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുപുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യവിദ്യാഭ്യാസപദ്ധതിയായ ശ്രീപതി സ്പോൺസർഷിപ്പ് സ്കീമിലേക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത പട്ടാഭിരാമൻ “സമത്വ" സ്കീം പ്രകാരമുള്ള സൗജന്യ ലാപ്ടോപ്പ് വിതരണവും നിർവഹിച്ചു. 2022 അധ്യയനവർഷത്തിൽ സ്പോൺസർഷിപ്പ് സ്കീമിലൂടെ പ്രവേശനം നേടിയ 25 വിദ്യാർത്ഥികൾക്കും മറ്റ് വിവിധ മേഖലകളിൽ മികവുപുലർത്തിയ വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാരവിതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. പ്രിൻസിപ്പാൾ ഡോ. എസ്.പി സുബ്രമണ്യൻ ഡയറക്ടർമാരായ കെ.എൻ. ത്രിവിക്രമൻ, കെ. ആർ. കൃഷ്ണൻ.പി.സി ത്രിവിക്രമൻ, അജിത് കുമാർ രാജ, പി ടി എ പ്രതിനിധി മണികണ്ഠൻ,ഡോ. സാഗർ എം നാരായണൻ, മറ്റ് വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായായിരുന്നു