19 April 2024 Friday

അന്ധവിശ്വാസ അനാചാര വിരുദ്ധ ദിനം:സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച

ckmnews

അന്ധവിശ്വാസ അനാചാര വിരുദ്ധ ദിനം:സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച


ചങ്ങരംകുളം :വിടി ഭട്ടതിരി പ്പാടിന്റെ നാൽപതാം ചരമദിനം യുവ കലാ സാഹിതി യുടെ നേതൃത്വത്തിൽ അന്ധവിശ്വാസ അനാചാര വിരുദ്ധ ദിനമായി ആചരിക്കുന്നു.സംസ്ഥാന തല ഉദ്ഘാടനം  ശനിയാഴ്ച്ച രാവിലെ പത്തിന്   തൃത്താല മേഴത്തൂരിലെ വിടിയുടെ ഭവനത്തിൽ വെച്ച്  യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ്  ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും.പി ഡി പൗലോസ് അവതരിപ്പിക്കുന്ന വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം ആവിഷ്ക്കരിക്കുന്ന  കരിവീട്ടി എന്ന ഒറ്റയാൾ നാടകവും അരങ്ങേറും.ചടങ്ങിൽ, അജിത്ത് കൊളാടി, ഇ എം സതീശൻ, ടി യു ജോൺസൺ, എം സി ഗംഗാധരൻ, പ്രൊഫ.കെ സി അരുണ, ധനേഷ് അരേകത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.