25 April 2024 Thursday

ഫാ. ജയിംസ് അരിമ്പൂർ കശീശായുടെ ഒന്നാം ചരമവാർഷികം ബുധൻ , ഞായർ ദിവസങ്ങളിലായി ആചരിക്കും

ckmnews

ഫാ. ജയിംസ് അരിമ്പൂർ കശീശായുടെ

ഒന്നാം ചരമവാർഷികം ബുധൻ , ഞായർ ദിവസങ്ങളിലായി  ആചരിക്കും


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗവും  ഇടവക വികാരിയുമായിരുന്ന ഫാ. ജെയിംസ് ഡേവിഡ് അരിമ്പൂർ കശീശയുടെ ഒന്നാം ചരമവാർഷികം ബുധൻ , ഞായർ ദിവസങ്ങളിലായി  ആചരിക്കും.ബുധനാഴ്ച രാവിലെ സുറിയാനി ചാപ്പലിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമ്മിസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. ധൂപ പ്രാർത്ഥനയും അനുസ്മരണ വിരുന്നും നടക്കും.ഞായറാഴ്ച രാവിലെ എട്ടിന്  ഏലിയാസ്  മോർ യൂലിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. ധൂപ പ്രാർത്ഥനക്ക് ശേഷം ,  അനുസ്മരണ സമ്മേളനം നടക്കും  . സമ്മേളനത്തിൽ വിവിധ സഭ   - സംസ്ക്കാരിക - രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.വികാരി ഫാ. ബിജു തുണ്ടി പറമ്പിൽ  , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.