26 April 2024 Friday

ചാലിശ്ശേരി ഇ.പി.എൻ സ്മാരക ചൈതന്യ വായനശാലയിൽ വായനദിനം ആചരിച്ചു.

ckmnews

ചാലിശ്ശേരി ഇ.പി.എൻ സ്മാരക ചൈതന്യ വായനശാലയിൽ വായനദിനം ആചരിച്ചു.


ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണൂർ ഇ പി എൻ സ്മാരക ചൈതന്യ വായനശാല വായനാദിനം ആചരിച്ചു.കോവിഡ് പ്രോട്ടോക്കോൾ     പാലിച്ചുകൊണ്ട് നടന്ന ദിനാചരണം

 സയൻസ് അദ്ധ്യാപകനും വായനശാലാ സജീവ അംഗവുമായ കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.വായനശാലാ സെക്രട്ടറി ഇ.കെ.മണികണ്ഠൻ,  പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ബാലവേദിയംഗം പി.യു പ്രണവ് വരച്ച പി.എൻ പണിക്കരുടെ ഛായചിത്രത്തിൽ ലൈബ്രേറിയൻ സുനിത ഹാരാർപ്പണം നടത്തി.

 പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ലോക്ഡൗൺ ഫെസ്റ്റിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. പി.എൻ.പണിക്കരുടെ ചിത്രം വരച്ച പി.യു. പ്രണവിനെ ചടങ്ങിൽ അനുമോദിച്ചു.വരുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന വായനാ വാരത്തിൽ ഏതെങ്കിലും ഒരു പുസ്തകത്തെക്കുറിച്ച് അനുഭവക്കുറിപ്പ് തയ്യാറാക്കി വീഡിയോ 9745510091 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനം നൽകും. വായനശലാ വൈസ് പ്രസിഡൻ്റ് പി.അനീഷ് സ്വാഗതവും വനിതാ ലൈബ്രേറിയൻ അനൂപ നന്ദിയും പറഞ്ഞു.