09 May 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന്

കൊടിയേറി


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  വിശുദ്ധ ദൈവമാതവിന്റെ ജനനപെരുന്നാൾ എട്ടുനോമ്പ് പെരുന്നാളിന് ഞായറഴ്ച കൊടി ഉയർത്തി. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ്  എട്ടുനോമ്പ് പെരുന്നാൾ.പെരുന്നാളിന് മുന്നോടിയായി 

ഞായാറാഴ്ച  സുറിയാനി ചാപ്പലിൽ  തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് ക്ലീമ്മിസ് മെത്രാപ്പോലീത്ത കുർബ്ബാന അർപ്പിച്ചു തുടർന്ന് പ്രത്യേക പ്രാർത്ഥനകു ശേഷം മെത്രാപ്പോലീത്ത  പെരുന്നാൾ കൊടിയേറ്റം നടത്തി. നിരവധി വിശ്വാസികൾ പങ്കെടുത്തു. 

സെപ്റ്റംബർ ഒന്ന് മുതൽ എട്ടുദിവസവും രാവിലെ വിശുദ്ധ കുർബ്ബാന , മദ്ധ്യസ്ഥത പ്രാർത്ഥന , പകൽ ധ്യാനം എന്നിവ നടക്കും.ഒന്നാം തിയ്യതി വൈകീട്ട് 41 മത് എട്ടുനോമ്പ് സുവിശേഷ യോഗം ആരംഭിക്കും. 

എട്ടു ദിവസം തുടർച്ചയായി  പ്രാർത്ഥന ഗോപുരവും നടക്കും.സെപ്തംബർ മൂന്നിന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനകു ശേഷം പള്ളിയുടെ ശിലാസ്ഥാപകനായ പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ ,മലങ്കരയുടെ പ്രകാശഗോപുരം ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ, ഇടവക വികാരിമാരായിരുന്ന ദിവംഗതരായ ഫാ. എ .എം. ജോബ് , ഫാ. ജെയിംസ് ഡേവീഡ് എന്നിവരുടെ  വൈഅനുസ്മരണ സമ്മേളനവും ആദരവും നടക്കും. സെപ്തംബർ ഏഴാം തിയ്യതി സന്ധ്യാ പ്രാർത്ഥനക്കുശേഷം പ്രസിദ്ധമായ എട്ടുനോമ്പ് റാസയും  ദൈവമാതാവിന്റെ  വിശുദ്ധ സൂനോറോ വണക്കവും അത്താഴ സദ്യയും നടക്കും

എട്ടാം തിയ്യതി രാവിലെ പെരുന്നാൾ കുർബ്ബാന , പ്രദക്ഷിണം , നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും.കൊടിയേറ്റത്തിന് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ,  ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയും , ഭക്തസംഘടന , കുടുംബ യൂണിറ്റ് ഭാരാവാഹികൾ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകി