08 May 2024 Wednesday

കൂറിലോസ് ബാവ സി.ഡി.പ്രകാശനം ചെയ്തു

ckmnews

കൂറിലോസ് ബാവ

സി.ഡി.പ്രകാശനം ചെയ്തു


ചങ്ങരംകുളം:ചാലിശേരി സെന്റ് ഔഗ്യൻസ് പള്ളിയിൽ വെച്ച് മോർ കൂറിലോസ് ബാവയെക്കുറിച്ച് പുറത്തിറക്കുന്ന ഗാനത്തിന്റെ സി.ഡി. പ്രകാശനം സഭാദ്ധ്യഷൻ സിറിൾ മോർ ബസേലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 250 വാർഷികത്തിന്റെ ഭാഗമായി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റ ഭാഗമായാണ്  ബാവയെക്കുറിച്ചുള്ള ഗാനം ഒരുക്കിയത്.പോർക്കുളം മോർ ആദായ് ശ്ളീഹ ഇടവകയിലെ സൺഡേ സ്കൂൾ അദ്ധ്യാപകൻ  നെയ്യൻ വീട്ടിൽ മോഹനാണ്  ഗാന രചയിതാവ്.സഭയിലെ എല്ലാ ഇടവകയിൽ നിന്നുള്ള പള്ളി ഭാരവാഹികളും  കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.


പ്രകാശന ചടങ്ങിൽ സഭാ വൈസ് പ്രസിഡന്റ് ഫാ. വർഗീസ് വാഴപിള്ളി ,  ഫാ.ഗീവർഗ്ഗീസ് ചെമണൂർ ,  ഫാ. പ്രിൻസ് ഐ കോലാടി , ഫാ. അഫ്രേം അന്തിക്കാട് , ഫാ.ബെന്യാമിൻ ചിറ്റിലപ്പള്ളി , സഭാ ട്രസ്റ്റി ബിനോയ് , സഭാ സെക്രട്ടറി ഗീവർ മാണി , ടോം എ ജി  എന്നിവർ സംസാരിച്ചു.