27 April 2024 Saturday

ആലൂർ ചാമുണ്ഡിക്കാവ് പൂരം ഇന്ന് നടക്കും

ckmnews


ആനക്കര : ആലൂർ ചാമുണ്ഡിക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം ഇന്ന് നടക്കും . രാവിലെ  വിശേഷാൽ പൂജകളോടെ ക്ഷേത്ര ചടങ്ങുകള്‍ക്ക് തുടക്കമാകും. മേൽശാന്തി സുന്ദരൻ എമ്പ്രാന്തിരി കാർമികനാവും .

ഉച്ചയ്ക്കുശേഷം ഗജവീരന്‍മാരുടേയും   പഞ്ചവാദ്യത്തിന്റെയും മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്‌ നടക്കും. തുടര്‍ന്ന്  തിറ-പൂതൻ തുടങ്ങിയ ആചാര എഴുന്നള്ളിപ്പുകൾ ഉത്സവപ്പറമ്പിലെത്തും. വൈകീട്ട് വിവിധ ആഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിവരവുകളും നടക്കും. രാത്രിയിൽ കല്പാത്തി ബാലകൃഷ്ണൻ, കലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ 

നേതൃത്വത്തിൽ ഇരട്ടത്തായമ്പകയുമുണ്ടാകും.