25 April 2024 Thursday

ചാലിശ്ശേരി ജി.സി.സി ക്ലബ്ബ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ക്ലബ്ബ് ഹൗസ്  നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സന്ദർശിച്ചു.തിങ്കളാഴ്ച രാവിലെ  ക്ലബ്ബിൽ എത്തിയ സ്പീക്കറെ  ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് പൂച്ചെണ്ട്  നൽകി സ്വീകരിച്ചു.ക്ലബ്ബ് സന്ദർശിച്ച സ്പീക്കറോട് ഗ്രാമത്തിൽ  ലോങ്ടേം കോച്ചിങ് ക്യാമ്പും ,സ്പോർടസ് ഹോസ്റ്റൽ സൗകര്യവും വേണമെന്നാവശ്യം ഭാരവാഹികൾ മുന്നോട്ട് വെച്ചു.ആവശ്യങ്ങൾക്കായി പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി നൽകുവാൻ സ്പീക്കർ ആവശ്യപ്പെട്ടു.നാല് പതിറ്റാണ്ടായി കായിക രംഗത്ത് മുന്നിട്ട് നിൽക്കുന്ന ക്ലബ്ബിന് സ്പീക്കർ എല്ലാ ആശംസകളും നേർന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  അഡ്വ വി.പി റെജീന , സി.പിഎം എൽ സി സെക്രട്ടറി  ടി.എം.കുഞ്ഞുകുട്ടൻ  , ക്ലബ്ബ് ഭാരവഹികളായ പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് ,വൈസ് പ്രസിഡൻ്റ് ഇക്ബാൽ എ എം ,  സെക്രട്ടറി മസൂദ് , പി.കെ.സ്റ്റീഫൻ ,നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.