24 April 2024 Wednesday

നവീകരിച്ച ആലിക്കര മദ്രസ വെള്ളച്ചാൽ റോഡ് തുറന്ന് കൊടുത്തു

ckmnews

നവീകരിച്ച ആലിക്കര മദ്രസ വെള്ളച്ചാൽ റോഡ് തുറന്ന് കൊടുത്തു

ചാലിശ്ശേരി:നവീകരിച്ച ആലിക്കര മദ്രസ വെള്ളച്ചാൽ റോഡ് തുറന്ന് കൊടുത്തു.തൃത്താല ബ്ളോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്.ഷഹന മുജീബ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പിആർ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പ്രസിഡണ്ട് അഡ്വക്കറ്റ് വിപി റജീന ഉദ്ഘാടനം ചെയ്തു.ധന്യ സുരേന്ദ്രൻ,ഷാജഹാൻ,വിഎ മുഹമ്മദ്,മോഹനൻ,അബ്ദുറഹീം,ഗംഗാധരൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കെ വിജയൻ നന്ദി പറഞ്ഞു