29 March 2024 Friday

പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ckmnews

പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു


ചാലിശ്ശേരി:പടിഞ്ഞാറെ പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.രാവിലെ ഗണപതി ഹോമം,ഉഷപൂജ,ഉച്ചപൂജചുറ്റുവിളക്ക്,ദീപാരാധന എന്നിവയും ഉണ്ടായി.രാവിലെ ആറു മണിക്ക് പട്ടിശ്ശേരി പിഷാരത്ത്  സത്യഭാമ പിഷാരസ്യാർ,മകൾ സരയൂ എന്നിവർ നടത്തിയ നാരായണീയ പാരായണവും, വൈകീട്ട് അഞ്ചു മണിക്ക് ഡോ:സ്മിതദാസ് നടത്തിയ ഭക്തിപ്രഭാഷണവും ഉണ്ടായി.ചടങ്ങുകൾക്ക് മേൽശാന്തി പാഴൂർ കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി.ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിന് ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുത്തത് ക്ഷേത്രത്തിന്റെ മാത്രമല്ല പട്ടിശ്ശേരി  ഗ്രാമത്തിന്റെയും മത സൗഹാർദ്ധം വിളിച്ചോതുന്നതായിരുന്നു