08 May 2024 Wednesday

ചാലിശ്ശേരി കുന്നത്തുപറമ്പ് അംഗണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു

ckmnews

ചാലിശ്ശേരി കുന്നത്തുപറമ്പ് അങ്കണവാടിക്ക് സ്വന്തം കെട്ടിടം നാടിന് സമർപ്പിച്ചു.  


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത്  പതിനൊന്നാം വാർഡിൽ

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പത്ത് ലക്ഷം രൂപ അനുവദിച്ച കുന്നത്ത് പറമ്പ് 98 നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി എം പുഷ്പജ ഉദ്ഘാടനം  ചെയ്തു.28 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമെന്ന ജനകീയാവശ്യംപൂവണിഞ്ഞ ആഹ്ലാദത്തിലാണ് നാട്ടുകാർ.ജനകീയ കൂട്ടായ്മയിൽ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മൂന്ന് സെൻ്റ് സ്ഥലംവാങ്ങിയത്.തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ പത്ത് ലക്ഷം രൂപ ചിലവ് ചെയ്താണ് കെട്ടിടം പൂർത്തിയാക്കിയത്.ചടങ്ങിൽ  പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് ആനിവിനു അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് എം.കെ പ്രദീപ് താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം സി.കെ ഉണ്ണികൃഷണൻ ,

സിഡി പി ഒ പി.എ നിർമ്മലകുമാരി , പഞ്ചായത്തംഗം സിന്ധു സുരേന്ദ്രൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം കുഞ്ഞുകുട്ടൻ , അങ്കണവാടി വർക്കർ പി.ജി. നിഷ , കുമാരി എന്നിവർ  സംസാരിച്ചു.