08 May 2024 Wednesday

ചാലിശ്ശേരിയിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ckmnews


ചാലിശ്ശേരിയിൽ പുതുതായി പണികഴിപ്പിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി എം. ബി രാജേഷ് നാടിന് സമർപ്പിച്ചു.പഞ്ചായത്ത് തലത്തിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഒരു കുടക്കീഴിലേക്ക് മ എത്തിയ അപൂർവ്വതയും ചാലിശ്ശേരിക്ക് സ്വന്തമായി.മിനി സിവിൽ സ്റ്റേഷനിലേക്ക് വിലേജ് ഓഫീസ് ഉദ്ഘാടനത്തിന്ന് എത്തിയ മന്ത്രിയെയും ,വിശിഷ്ടാതിഥികളെയും പഞ്ചവാദ്യത്തിന്റ അകമ്പടിയോടെ സ്വീകരിച്ചു.സ്മാർട്ട് വിലേജ് ഓഫീസിന്റെ ശിലാഫലകം മന്ത്രി എം ബി രാജേഷ് അനാഛാദനം ചെയ്തു.തുടർന്ന് നാട മുറിച്ച് വില്ലേജ് ഓഫീസ് നാടിന് തുറന്നു നൽകി.മന്ത്രി എം. ബി രാജേഷ് മാലിന്യ മുക്ത ശുചിത്വ പ്രതിജ്ഞ ചൊല്ലി.തുടർന്ന് നടന്ന പൊതുസമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.2024 വർഷത്തോടെ സമ്പൂർണ്ണ പട്ടയം വിതരണം നടത്തുമെന്നും ,റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലൈസേഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.പട്ടയം മിഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന -ജില്ലാ -താലൂക്ക് തല ദൗത്യസംഗങ്ങൾ സജീവമായി ഇടപെടുന്നുണ്ട്.എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നതാണ്

ലക്ഷ്യം.കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആക്കുക എന്നതാണ് ലക്ഷ്യം

വില്ലേജ് ഓഫീസുകളിൽ എത്തുന്ന ജനങ്ങളുടെ ആവശ്യങ്ങളിൽ വേഗതയിൽ പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ,അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഏക്കർ കണക്കിന് കയ്യേറ്റ ഭൂമികൾ തിരിച്ചുപിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.തദ്ദേശ സ്വയഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.തദ്ദേശസ്ഥാപനങ്ങൾ എന്നതുപോലെ

വില്ലേജ് ഓഫീസുകൾ സാധാരണക്കാർ ദൈനം ദിന കാര്യങ്ങളിൽ

ആശ്രയിക്കുന്ന സർക്കാർ ഓഫീസാണ്.ഇവിടങ്ങളിൽ കാര്യക്ഷമമായി കാര്യങ്ങൾ നടത്തണം , നല്ല സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുവാൻ കഴിയണമെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചു.സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് ഓഫീസ് പദ്ധതിപ്രകാരം 2021 -22പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് ആധുനിക രീതിയിലുള്ള

ഏകദേശം 1400 ചതുരശ്ര അടി വലിപ്പമുള്ള സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തീകരിച്ചത്.കഴിഞ്ഞകുറെ കാലങ്ങളായി നാടിന്റെ പ്രധാന ആവശ്യമായിരുന്നു വില്ലേജ് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് വ എത്തുകയെന്നത് കെട്ടിട ഉദ്ഘാടന നിന്ന് ഗ്രാമവാസികൾ ഉൽസവ പ്രതീതിയിൽ ഒഴുകിയെത്തി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ വി സന്ധ്യ ,

ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് , തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി , മുൻ എംഎൽഎ ടി പി കുഞ്ഞുണ്ണി , പട്ടാമ്പി തഹസിൽദാർ ടി പി കിഷോർ , പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാഹിറ ഖാദർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആനി വിനു, നിഷ അജിത് കുമാർ , ഹുസൈൻ പുളിയഞ്ഞാലിൽ , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം എം അഹമ്മദുണ്ണി , ടി.കെ. മുഹമ്മദ് ,രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ആർ വിജയമ്മ ,കെ കെ ബാലൻ ,ബാബു നാസർ, പി ഐ യൂസഫ് ,കെ നാരായണൻ , കെ കെ ശിവശങ്കരൻ , പി കെ അബ്ദുൽ മുത്തലിബ് എന്നിവർ സംസാരിച്ചു.പാലക്കാട് ജില്ലാ കലക്ടർ ഡോ. എസ് ചിത്ര ഐ എ എസ് സ്വാഗതവും ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമ്മലശ്രീ ഐഎഎസ് നന്ദിയും പറഞ്ഞു