08 May 2024 Wednesday

കറുകപുത്തൂർ വട്ടോളിക്കാവ് റോഡിന് 8 കോടി അനുവദിച്ച് ഉത്തരവിറങ്ങി :മന്ത്രി എം ബി രാജേഷ്

ckmnews

കറുകപുത്തൂർ വട്ടോളിക്കാവ് റോഡിന് 8 കോടി അനുവദിച്ച് ഉത്തരവിറങ്ങി :മന്ത്രി എം ബി രാജേഷ് 


ചാലിശ്ശേരി:ബഡ്ജറ്റിൽ കറുകപുത്തൂർ വട്ടോളിക്കാവ് റോഡ് ന് 8 കോടി അനുവദിച്ച് ഉത്തരവിറങ്ങിയതായി തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.നബാർഡിൻറെ ധനസഹായത്തോടെ 13.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കറുകപുത്തൂർ അക്കിക്കാവ് റോഡിൻറെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ രണ്ടു വർഷത്തിനകം മണ്ഡലത്തിൽ 81 റോഡുകൾക്ക് തുക അനുവദിച്ചു.അഞ്ചുവർഷംകൊണ്ട് കഴിയുന്ന അത്രയും റോഡുകൾക്ക് തുക അനുവദിക്കും. 100 റോഡുകൾക്ക് തുക ഉറപ്പാക്കും. കറുകപുത്തൂർ അക്കിക്കാവ് റോഡിൻറെ നിർമ്മാണ പ്രവർത്തി 2024 മാർച്ചിൽ പൂർത്തിയാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.മണ്ഡലത്തിൽ 19 കോടി  രൂപയുടെ വികസന പദ്ധതികൾക്കാണ് തുടക്കം ഇടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കറുകപുത്തൂർ സെൻററിൽ നടന്ന പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് വി പി റെജീന അധ്യക്ഷത വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുഹറ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി ബാലചന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്  മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പിഡബ്ല്യുഡി നിരത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.