25 April 2024 Thursday

പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ 63-കാരന് 19 വർഷം കഠിനതടവ്

ckmnews

പട്ടാമ്പി: മാനസികവളർച്ചയില്ലാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63 വയസ്സുകാരന് 19 വർഷം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും. പ്രതിയായ എറവക്കാട് പുളിയക്കരവീട്ടിൽ കൃഷ്ണനെതിരെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജി സതീഷ്കുമാർ ശിക്ഷവിധിച്ചത്.


2018-ലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ പെൺകുട്ടിയെ സ്വന്തംവീട്ടിൽ വെച്ചും കുട്ടിയുടെ വീട്ടിൽവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്.വീട്ടുകാരുടെ പരാതിയെത്തുടർന്ന് സബ് ഇൻസ്പെക്ടർമാരായ സത്യൻ, ഷിബു, അനിൽമാത്യു എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.


പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി. പിഴത്തുക ഇരയ്ക്ക് നൽകാനാണ് കോടതി വിധിച്ചിട്ടുള്ളത്.