26 April 2024 Friday

എസ് വൈ എസ് തൃത്താല സോണ്‍ യൂത്ത് പാര്‍ലമെന്റ് സ്വാഗതസംഘം ഓഫീസ് തുറന്നു

ckmnews

എസ് വൈ എസ് തൃത്താല സോണ്‍ യൂത്ത് പാര്‍ലമെന്റ് സ്വാഗതസംഘം ഓഫീസ്  തുറന്നു


തൃത്താല: എസ് വൈ എസ് തൃത്താല സോണ്‍ കമ്മിറ്റി 2023 മാര്‍ച്ച് 11 ന് കൂനംമൂച്ചിയില്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റിന്റെ സ്വാഗതസംഘം ഓഫീസ് 'കര്‍മസ്ഥം' സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍ അദ്ധ്യക്ഷനായി. ഫണ്ട് ഉദ്ഘാടനം എംവി ഹൈദ്രോസ് ഹാജി കൊള്ളനൂര്‍ നിര്‍വഹിച്ചു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഹ്‌സനി ആനക്കര, മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് അബ്ദുര്‍റസാഖ് സഅദി ആലൂര്‍ പ്രസംഗിച്ചു. സയ്യിദ് കമാല്‍ തങ്ങള്‍ ചാലിശ്ശേരി, അസീസ് ഫൈസി കൂടല്ലൂര്‍, സിഎം ഉമര്‍ അറക്കല്‍, മുസ്തഫ അഹ്‌സനി ചിറ്റപ്പുറം, ഹമീദ് മണ്ണാരപ്പറമ്പ്, റിയാസ് സി.പി. കൊള്ളനൂര്‍, ജഅ്ഫര്‍ സ്വാദിഖ് സഖാഫി, ഹാഫിള് സഫ്‌വാന്‍ റഹ്മാനി ഒതളൂര്‍, ഷബീര്‍ കെ. അങ്ങാടി, സൈനുദ്ദീന്‍ ഒതളൂര്‍ സംബന്ധിച്ചു.