28 March 2024 Thursday

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചാലിശ്ശേരി സ്വദേശി ഷാഹുൽ അലിയാറിന് ആദരിച്ചു.

ckmnews

സംസ്ഥാന ചലച്ചിത്ര  പുരസ്കാരം നേടിയ

ചാലിശ്ശേരി സ്വദേശി

ഷാഹുൽ അലിയാറിന്  ആദരിച്ചു.


ചങ്ങരംകുളം:സംസ്ഥാന ചലച്ചിത്ര അവാർഡിൽ   മികച്ച  കഥാകൃത്തിന് ലഭിച്ച അവാർഡ്  നേടിയ ചാലിശ്ശേരി സ്വദേശിയായ ഷാഹുൽ അലിയാറിന് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.വധശിക്ഷക്ക് വിധിക്കപ്പെട്ട പെൺകുട്ടിയുടെ കഥയാണ്  ആദ്യ സിനിമ രചനയായ വരി ക്ക് അർഹത നേടികൊടുത്തത്.ദേശവും സൈന്യവും അധികാരവും കുറ്റവും ശിക്ഷയും നിസ്സഹായരായ മനുഷ്യരുടെ ജീവിതത്തിൽ ഇടപ്പെടുന്നതെങ്ങനെയാണെന്നും എല്ലാ ജീവിതവും ഒന്നല്ലാത്തതുപോലെ എല്ലാ മരണവും ഒന്നല്ലെന്ന്  വരി കാണിക്കളോട് വിളിച്ച് പറയുന്നു .ഷാഹുൽ അലിയാർ  വരിയുടെ  തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.ചാലിശ്ശേരി പെരുമണ്ണൂർ എസ്.ആർ.വി.എ .എൽ .പി .സ്കൂളിലും ,കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യഭ്യാസം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ബിരുദാനന്തരം പ0നം നടത്തി.പരസ്യകലാരംഗത്തും പുസ്തകങ്ങളുടെ കവർ രൂപകൽപനയിലും ഏറെ പ്രശസ്തനായിരുന്നു ഡിസൈനറായ ഷാഹുൽ. വിവിധ ഡോക്യുമെൻ്ററികളും ഒരുക്കിയിട്ടുണ്ട്.കോവിഡ് കാലത്ത് ലൈറ്റസ് ഓൺ എന്ന ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തു.രണ്ട് പതിറ്റാണ്ടോളമായി പ്രാദേശീകവും ആഗോളവുമായ സിനിമകളെ  സൂഷമമായി നിരീക്ഷിച്ച്  ഒരോ അക്ഷരങ്ങളും ചേർത്ത് വെച്ച് സ്വന്തമായ അടയാളപ്പെടുത്തലുകൾ സൃഷ്ടിക്കുന്നത്.മലയാളത്തിലെ മുഖ്യധാര സിനിമക്ക് പ്രതീക്ഷയേകുന്ന എഴുത്തുകാരനാണ്.ചാലിശ്ശേരി  പുലാക്കൽ   മുഹമ്മദ്- കദീജ ദമ്പതിമാരുടെ നാലു മക്കളിൽ മൂന്നാമനാണ് ഷാഹുൽ അലിയാർ .ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.എച്ച്.ഒ എ പ്രതാപ്  ഉപഹാരം നൽകി. എസ്.ഐ സത്യൻ , സീനിയർ സി.പി.ഒ ശശി നാരായണൻ , ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ , വി.ആർ രതീഷ് എന്നിവർ സംസാരിച്ചു.