08 May 2024 Wednesday

ഉൽസവ പറമ്പുകളിൽ നിറസാനിധ്യമായ ഗോപി ഹലുവ സ്റ്റാൾ രംഗത്ത് നാലര പതിറ്റാണ്ട് പിന്നിടുന്നു

ckmnews

ഉൽസവ പറമ്പുകളിൽ നിറസാനിധ്യമായ ഗോപി ഹലുവ സ്റ്റാൾ രംഗത്ത്  നാലര പതിറ്റാണ്ട് പിന്നിടുന്നു


ചാലിശ്ശേരി:ഉൽസവ പറമ്പുകളിൽ ഹലുവ സ്റ്റാൾ രംഗത്ത് ചാലിശേരി സ്വദേശി കൊട്ടാരത്തിൽ ഗോപി നാലര പതിറ്റാണ്ട് പിന്നിടുന്നു.ചാലിശേരി പടിഞ്ഞാറെ മുക്ക് രാമൻ - ലക്ഷ്മി ദമ്പതിമാരുടെ മകൻ ഗോപി 23 മത് വയസ്സിൽ ആരംഭിച്ചതാണ് പൂരം -പെരുന്നാൾ ആഘോഷങ്ങളിൽ ഹലുവ സ്റ്റാളുകളിൽ ജോലിക്കാരനായി പണിയെടുക്കൽ.കുന്നംകുളം മേഖലയിലെ പൂരങ്ങൾ ,പള്ളി പെരുന്നാളുകൾ ,അയ്യപ്പവിളക്ക് തുടങ്ങിയ എല്ലായിടങ്ങളിലും ഗോപി നിറസാന്നിധ്യമാണ്.കച്ചവട സ്റ്റാളുകളിൽ എത്തുന്ന ഒരോരുത്തരോടും വളരെ സനേഹത്തോടും സൗഹർദ്ദത്തോടുമുള്ള ഇടപെടലാണ് 68 വയസ്സിലും ഗോപിയേട്ടനെ ഹലുവ സ്റ്റാളുകളിൽ വ്യതസ്ഥനാകുന്നത്.കൊച്ചുകുട്ടി മുതൽ മുതിർന്നർ വരെ ഗോപിയേട്ടൻ്റെ സൃഹുത്തുക്കളാണ്.സ്റ്റാളിൽ എത്തുന്നവരെ ഒരു തവണ കണ്ടാൽ മതിപിന്നീട് അവരുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുവാൻ ഗോപിയേട്ടന് കഴിയുന്നതാണ്  മേഖലയിൽ 45 വർഷം ജോലി തുടരുവാൻ സഹായകമായത്.ഉൽസവ സീസൺ കഴിഞ്ഞാൽ ക്ഷേത്ര മൈതാനത്ത് ലോട്ടറി വിൽപന കച്ചവടം നടത്തി വരുന്നു.