29 March 2024 Friday

ചാലിശ്ശേരിയിൽ ഫയർ ഫോഴസിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.

ckmnews


ചങ്ങരംകുളം:  ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.വെള്ളിയാഴ്ച രാവിലെ ഷൊർണ്ണൂർ സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ പി.എസ്.നൗഷാദ് , ഓഫീസർമാരായ കാർത്തികേയൻ ,വിനീത് എന്നിവരുടെ  നേതൃത്വത്തിൽ ചാലിശ്ശേരി സാമൂഹ്യകാരോഗ്യകേന്ദ്രം ,  പോലീസ് സ്റ്റേഷൻ , കൃഷിഭവൻ ,ഹോമിയോ ആശുപത്രി , ആയുർവ്വേദ ആശുപത്രി , പഞ്ചായത്താപ്പീസ് ,  ഇലക്ട്രിസിറ്റി ഓഫീസ് ,  മാവേലി സ്റ്റോർ   ,മെയിൻ റോഡ് ജങ്ങ്ഷൻ, എ.ടി.എം  തുടങ്ങിയ സ്ഥലങ്ങളിൽ  അണുനശീകരണം ഉപയോഗിച്ച് ശുചീകരണം നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ , പഞ്ചായത്തംഗങ്ങളായ വേണു കുറുപ്പത്ത്  , പ്രദീപ് ചെറുവാശ്ശേരി , ടി.കെ.സുധീഷ് , പഞ്ചായത്ത് ജീവനക്കാരായ  അരുൺ ,   അനുമോദ് , സന്തോഷ് എന്നിവർ നേതൃത്വം നൽകി.