26 April 2024 Friday

കുമ്പിടി സ്വദേശിയായ യുവാവ് അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

കുമ്പിടി സ്വദേശിയായ യുവാവ് അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


അബൂദബി: ആനക്കര കുമ്പിടി സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുമ്പിടി പെരുമ്പലം രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ്​ (32) മരിച്ചത്​.അബൂദബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാർട്ട് ശാഖയിൽ സെയിൽസ്മാനായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.സഹപ്രവർത്തകർ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്.ഭാര്യ: സഫ്ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.