26 April 2024 Friday

ഗുരുവായൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പട്ടാമ്പി പുഴയിൽ കണ്ടെത്തി

ckmnews

ഗുരുവായൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പട്ടാമ്പി പുഴയിൽ കണ്ടെത്തി


തൃത്താല :ഗുരുവായൂരിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം പട്ടാമ്പി പുഴയിൽ കണ്ടെത്തി.ഗുരുവായൂർ കാരക്കാട് കുറുവങ്കാട്ടിൽ സുരേഷ് കുമാറിന്റെ മകളും  പോന്നൂർ കാര്യാട്ടുകര സനീഷിന്റെ ഭാര്യയുമായ ഹരിത (28)ന്റെ മൃതദേഹമാണ് പട്ടാമ്പി പുഴയിൽ നിന്ന് കണ്ടെത്തിയത്.ഏപ്രിൽ 2ന്  ഹരിതയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു.ഇടത് കൈപ്പത്തി മുറിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തിയാക്കി.