29 March 2024 Friday

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന മഹായജ്ഞം ആരംഭിച്ചു

ckmnews

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന മഹായജ്ഞം ആരംഭിച്ചു


ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ലക്ഷാര്‍ച്ചന മഹായജ്ഞം ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ പഞ്ചവാദ്യത്തോടു കൂടി കലശം എഴുന്നള്ളിച്ച് ഭഗവതിക്ക് അഭിഷേകം ചെയ്തതോടുകൂടിയാണ് ലക്ഷാര്‍ച്ചനയ്ക്ക് തുടക്കമായത്. വെള്ളി, ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ലക്ഷാര്‍ച്ചനയ്ക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.ലക്ഷാര്‍ച്ചനയുടെ ഭാഗമായി വെള്ളിയാഴ്ച ഒന്നാം ദിവസം ദീപാരാധനയ്ക്ക് ശേഷം പാണി പാദരത്‌നം കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിച്ച ചാക്യാര്‍കൂത്ത് നടന്നു.രണ്ടാം ദിവസം ദീപാരാധനയ്ക്ക് ശേഷം ഗങ്കാളി നൃത്തകലാ കേന്ദ്രം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഉണ്ടായിരിക്കുമെന്ന് മാനേജിങ് ട്രസ്റ്റി തത്താണത്ത് മനയ്ക്കല്‍ നാരായണന നമ്പൂതിരി അറിയിച്ചു