Chalissery
വീട്ടുകിണറിൽ മദ്യക്കുപ്പികൾ അടക്കമുള്ള മാലിന്യം തള്ളി:പരാതി നൽകി വീട്ടുടമ

വീട്ടുകിണറിൽ മദ്യക്കുപ്പികൾ അടക്കമുള്ള മാലിന്യം തള്ളി:പരാതി നൽകി വീട്ടുടമ
ചാലിശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുടി വെള്ളത്തിന് ഉപയോഗിക്കുന്ന വീട്ട് കിണറിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയതായി പരാതി .കവുക്കോട് നമ്മളിവീട്ടിൽ ഗോപിയുടെ കിണറിലാണ് കഴിഞ്ഞ ദിവസം മദ്യകുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയ നിലയിൽ കണ്ടത്
തുടർന്ന് ജനമൈത്രി പോലീസ് ,പഞ്ചായത്ത് ,ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകി .തുടർന്ന് കിണറ്റിൽ നിന്ന് തൊഴിലാളികളെ ഉപേയോഗിച്ച് മാലിന്യം നീക്കം ചെയ്തു.വീട്ടുകാർ കുഴൽ കിണറിലെ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളം ഉപയോഗിച്ചത്.