30 April 2024 Tuesday

സൗഹൃദത്തിന്റെ സന്ദേശം പകർന്ന് ചാലിശേരി ജനമെത്രി പോലീസിന്റെ ഇഫ്താർ വിരുന്ന്

ckmnews

സൗഹൃദത്തിന്റെ സന്ദേശം പകർന്ന് ചാലിശേരി ജനമെത്രി പോലീസിന്റെ ഇഫ്താർ വിരുന്ന്


ചങ്ങരംകുളം:ചാലിശേരി ജനമെത്രി പോലീസും ജാഗ്രത സമിതിയും സംയുക്തമായി  പോലീസ് സ്റ്റേഷനിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ്കുമാർ ഇഫ്താർ സന്ദേശം നൽകി.സ്നേഹത്തിൻ്റേയും പങ്കിടലിൻ്റേയും നന്മയാണ് ഇഫ്താർ നൽകുന്ന സന്ദേശമെന്ന് എസ്. എച്ച്.ഒ പറഞ്ഞു.സബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ ,വി.ആർ .റനീഷ് ,എ.എസ്.ഐ കെ.എ ഡേവി ,ജാഗ്രത സമിതി അംഗങ്ങളായ ബഷീർ തങ്ങൾ ,സി.എം.സജീവൻ ,അഡ്വ ഭാസ്കരൻ ,പ്രദീപ് ചെറുവാശേരി എന്നിവർ സംസാരിച്ചു.ഈത്തപ്പഴം ,കാരക്ക ,മുന്തിരി ,മാമ്പഴം ,തണ്ണി മത്തൻ എന്നി പഴവർഗ്ഗങ്ങളും എണ്ണ പലഹാരങ്ങളോടെ  നോമ്പുതുറ തുടങ്ങി തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണ വിതരണവും  ഉണ്ടായി. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ,ജാഗ്രത സമിതി അംഗങ്ങളും പങ്കെടുത്തു.പരിപാടികൾക്ക് ജനമെത്രി ബീറ്റ് ഓഫിസർമാരായ അനൂപ് ,കെ.ഷിജിത്ത് ,ബഷീർ തങ്ങൾ ,സുരേഷ് ,സജീവൻ , സുനിത സുരേഷ് ,മോഹൻ മഞ്ചേരി , ,സുധീഷ് ,സുനിത ,കബീർ ,മാധ്യമ പ്രവർത്തകൻ എ.സി.ഗീവർ എന്നിവർ നേതൃത്വം നൽകി