24 April 2024 Wednesday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ്. മകര ചൊവ്വ ആഘോഷം നാളെ നടക്കും.

ckmnews

 ചാലിശ്ശേരി: ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷങ്ങൾ  ചൊവ്വാഴ്ച  നടക്കും.രാവിലെ  നിർമ്മാല്യത്തോടു കൂടി ചടങ്ങുകൾ തുടങ്ങും. വിശേഷാൽ പൂജകൾ മഹാഗണപതി ഹോമം ,മലർ നിവേദ്യം ,ഉഷപൂജ , ഉച്ചപൂജ എന്നിവ നടക്കും.ചൊവ്വാഴ്ച പുലർച്ച മുതൽ തവിട് തുളിക്കൽ നടക്കും വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ  എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് വഴിപാട് സമർപ്പിക്കുന്നത്.  ഭക്തജനങ്ങൾ   ചൂലുകൾ  വഴിപാടായി  സമർപ്പിക്കും വൈകിട്ട്  അഞ്ചിന് നാടൻ വേലകൾ ക്ഷേത്രത്തിലെത്തും.രാത്രിയിൽ ക്ഷേത്രത്തിൽ ദീപാരാധന , നിറമാല ,ചുറ്റുവിളക്ക് ,പാന എന്നിവ ഉണ്ടാക്കും. രാത്രി ഏഴിന് കേന്ദ്ര പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ കലാ വിരുന്നും നടക്കുംനിരവധി ദേശങ്ങളിലെ തട്ടകത്തമ്മയായ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ  പൂരാഘോഷം ഫെബുവരി 28ന് നടക്കും.