26 April 2024 Friday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ നടത്തി

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ നടത്തി


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ നടന്നു.സെമിനാർ  പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ കാദർ അധ്യക്ഷനായി.സെക്രട്ടറി വി.എ.ഗീത പദ്ധതി വിശദീകരണം നടത്തി.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആനി വിനു,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത്‌ മെമ്പർമാരായ പി.വി.രജീഷ്, വിജേഷ് കുട്ടൻ,റംല വീരാൻകുട്ടി,വി.എസ്.ശിവാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എ.നൗഷാദ്,കബീർ പട്ടിശ്ശേരി, ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.മറ്റു പഞ്ചായത്ത്‌ അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, വിവിധ വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ സ്വാഗതവും പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി  നന്ദിയും പറഞ്ഞു.