29 March 2024 Friday

വനിതാ ദിനത്തില്‍ വള്ളിക്കുട്ടി അമ്മയെ ആദരിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസ്

ckmnews

ചാലിശ്ശേരി ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയമ്മയെ ജനമൈത്രി പോലീസ് ആദരിച്ചു.


ചങ്ങരംകുളം:അന്താരാഷ്ട്ര വനിതാ ദിനത്തിനോടു   നുബന്ധിച്ച്  ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മയെ ഞായറാഴ്ച ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു.നൂറ്റിയറാം വയസ്സിൽ ഒരു നൂറ്റാണ്ടിനപ്പുറം എല്ലാംകണ്ട കുന്നത്ത് വീട്ടിൽ പരേതനായ അയ്യപ്പൻ ഭാര്യ ഗ്രാമത്തിൻ്റെ ഏറ്റവും പ്രായം കൂടിയ വള്ളിക്കുട്ടിയമ്മ പടിഞ്ഞാറെമുക്ക്

ദേശക്കാരുടെ അച്ചമ്മയാണ്.വള്ളിക്കുട്ടിയമ്മക്ക്മക്കളും അവരുടെ മക്കളും കൊച്ചുമക്കളുമായി നാല് തലമുറകളിലായി നിരവധി പേരക്കുട്ടികളുമുണ്ട്.തലമുറകളുടേയും നാടിൻ്റേയും സ്നേഹവാൽസ്യങ്ങൾ ഏറ്റുവാങ്ങി പടിഞ്ഞാറെമുക്ക്  തറവാട് വീട്ടിലാണ് അച്ചമ്മയുടെ താമസം.ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശിയെ  സബ് ഇൻസ്പെകടർ അനിൽ മാത്യൂവിൻ്റെ നേതൃത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ ,രതീഷ് ,പോലീസ് ഉദ്യോഗസ്ഥരായ സുഭാഷിണി , സുസ്മിത ,  അമീർ അഹമ്മദ് എന്നിവർ ചേർന്ന് പൊന്നാട നൽകി ആദരിച്ചു.ജനമൈത്രി പോലീസ് ദക്ഷിണ കൊടുത്ത് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി.

 നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.