ചാലിശേരി പള്ളി പെരുന്നാളിന് കൊടിയേറി ബുധൻ , വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും.

ചാലിശേരി പള്ളി
പെരുന്നാളിന് കൊടിയേറി
ബുധൻ , വ്യാഴം ദിവസങ്ങളിൽ ആഘോഷിക്കും.
ചങ്ങരംകുളം:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 157 മത് ശിലാസ്ഥാപന പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.23, 24 ബുധൻ , വ്യാഴം ദിവസങ്ങളിലാണ് പെരുന്നാളഘോഷം.
എ.ഡി. 1865 അന്ത്യോഖ്യാ സിംഹാസനപ്രതിനിധി പരിശുദ്ധനായ യൂയാക്കീം മാർ കൂറിലോസ് ബാവയാണ് പള്ളിക്ക് ശിലാസ്ഥാപനം നടത്തിയത്.ഞായറാഴ്ച സുറിയാനി ചാപ്പലിൽ വിശുദ്ധ കുർബ്ബാനക്കു ശേഷം ഇടവക വികാരി ഫാ.റെജി കുഴിക്കാട്ടിൽ കൊടിയേറ്റം നടത്തി നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.23 ബുധനാഴ്ച വൈകീട്ട് പെരുന്നാൾ സന്ധ്യ നമസ്കാരം തുടർന്ന് 7.30 ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആശീർവാദം എന്നിവ നടക്കും.തുടർന്ന് വാദ്യമേളങ്ങളുടേയും ഗജവീരമാരുടെ അകമ്പടിയോടെ പത്തോളം ദേശപ്പെരുന്നാൾ ആരംഭിച്ച് പുലർച്ച പള്ളിയിൽ സമാപിക്കും.24 ന് വ്യാഴാഴ്ച സുറിയാനി ചാപ്പലിൽ രാവിലെ കുർബ്ബാന , പെരുന്നാൾ സന്ദേശം എന്നിവ ഉണ്ടാകും. ഉച്ചക്ക് 12.30 ന് പകൽ പെരുന്നാൾ ആരംഭിച്ച് അഞ്ചിന് പള്ളിയിലെത്തി സമാപിക്കും. പള്ളിക്ക് ചുറ്റും പ്രദക്ഷിണം , ആശീർവാദം എന്നിവക്കു ശേഷം പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.ആഘോഷങ്ങൾക്ക് വികാരി ഫാ.റെജികുഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും.