26 April 2024 Friday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റ് - 2022 വിപണന മേളക്ക് തുടക്കമായി

ckmnews



ചാലിശ്ശേരി:ഭിന്നശേഷിക്കാർക്ക് സാന്ത്വനവും സ്വയം സഹായ ഗ്രൂപ്പ് സംരഭങ്ങൾക്ക് ഒരു കൈതാങ്ങും എന്ന കാഴ്ചപ്പാടോടെ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് 2022 " വിപണന മേളക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീനയുടെ അധ്യക്ഷതയിൽ പ്രശസ്ത കവിയും ഗാന രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ബി ഡി.ഒ എസ്.വിനു, പ്രോഗ്രാം വിശദീകരണം നടത്തി.സെപ്തംബർ 4 മുതൽ 7വരെയുള്ള ദിവസങ്ങളിലായി ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറി സ്റ്റാൾ, ഭിന്നശേഷി ക്കാർ നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ,കുത്താമ്പുളളി കൈത്തറി വസ്ത്രങ്ങൾ, പ്രാദേശിക പരമ്പരാഗത ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ,വിഭവങ്ങൾ തുടങ്ങി 30 ഓളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.ജില്ലാ പഞ്ചായത്തംഗം അനുവിനോദ്, ബ്ലോക്കം ഗങ്ങളായ പ്രിയ പി.വി,ഷെറീന ടീച്ചർ, എം മുഹമ്മദ്, കെ അനീഷ്, വ്യവസായ വികസന ഓഫീസർ എം.പ്രതീഷ് എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി സ്വാഗതവും ജി. ഇ .ഒ എം പ്രസാദ് നന്ദിയും പറഞ്ഞു.