29 March 2024 Friday

ചാലിശ്ശേരി പഞ്ചായത്ത് മുക്കിലപീടികയില്‍ രണ്ടാംഘട്ട പ്രതിരോധ മരുന്ന് വിതരണം നടത്തി

ckmnews

ചാലിശ്ശേരി  പഞ്ചായത്ത്  മുക്കിലപീടികയിൽ 


രണ്ടാം ഘട്ട പ്രതിരോധ മരുന്നുകൾ വിതരണം നടത്തി.


ചങ്ങരംകുളം:  ചാലിശ്ശേരിയിൽ  പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ വാർഡ് മെമ്പറും , മുൻ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ അക്ബർ ഫൈസലിൻ്റ  നേതൃത്വത്തിൽ 14 വാർഡ് ജാഗ്രത സമിതിക്ക് കീഴിൽ രണ്ടാം ഘട്ട ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം നടത്തി.


ജാഗ്രത സമിതിക്ക് കീഴിൽ, ഹോം ഐസുലേറഷനിൽ കഴിയുന്നവർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും , സഹായങ്ങളും എത്തിച്ചുകൊടുക്കാനും, കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഉൾപ്പെടുത്തികൊണ്ട് വോളന്റീയർ സംവിധാനം രൂപീകരിക്കാനും  തീരുമാനിച്ചു.


ആശാ വർക്കർമാരായ ഗിരിജ , ശോഭ , ജാഗ്രത സമിതി അംഗങ്ങളായ ബാബു നാസർ , ശശി കരിപ്പാലി , സാദിഖ് , ഇജാസ് എന്നിവർ പങ്കെടുത്തു .