ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 6 പേർക്ക് പരിക്ക്. മൂന്ന് ബൈക്കുകൾ തല്ലി തകർത്തു

ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 6 പേർക്ക് പരിക്ക്.
മൂന്ന് ബൈക്കുകൾ തല്ലി തകർത്തു
ചാലിശ്ശേരി:പടിഞ്ഞാറെ പട്ടിശേരി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 6 പേർക്ക് പരിക്ക്. പട്ടിശ്ശേരി സ്വദേശികളായ രണ്ടു പേർക്കും പെരുമണ്ണൂർ സ്വദേശികളായ നാല് പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ പട്ടിശ്ശേരി സ്വദേശികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പെരുമണ്ണൂർ സ്വദേശികളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ ഉണ്ടായ വാക്കേറ്റം ചേരി തിരിഞ്ഞുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ തുടർച്ചയായി മൂന്ന് ഇരുചക്ര വാഹനങ്ങൾ പൂർണമായി തല്ലി തകർത്തു. പട്ടിശ്ശേരി പ്രദേശത്ത് നിർത്തി ഇട്ട പെരുമണ്ണൂർ സ്വദേശികളുടെ ഉടമസ്ഥതയിൽ ഉള്ള രണ്ട് ബുള്ളറ്റ് ബൈക്കുകളും ഒരു ഹീറോ ഹോണ്ട പാഷൻ ബൈക്കുമാണ് തകർത്തത്. എഞ്ചിനും ഇന്ധന ടാങ്കും ഉൾപ്പടെ പൂർണ്ണമായി തല്ലി തകർത്ത വാഹനങ്ങൾ ലോറിയിൽ കയറ്റി ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.