ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം : തൃത്താല മുൻ എം.എൽ.എ.വി.ടി.ബൽറാമിൻ്റ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എ.വി.സന്ധ്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി മുഖ്യാതിഥിയായി.പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,പഞ്ചായത്ത് മെമ്പർ പി.വി.രജീഷ്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനിൽകുമാർ,സലിം ചാലിശ്ശേരി,കെ.ശിവശങ്കരൻ,വി.സെയ്തു മുഹമ്മദ്,രാജൻ നെല്ലിക്കൽ,പ്രദീപ് ചെറുവശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിഷൻ തൃത്താലയുടെ ഭാഗമായി മുൻ എം.എൽ.എ.വി.ടി.ബൽറാമിന്റെ 2020-21 സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അഞ്ചു ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച കുടിവെള്ള പദ്ധതി ആണ് പൂർത്തീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചത്.