Chalissery
കൂറ്റനാട് ദേശോത്സവം വിപുലമായി ആഘോഷിച്ചു

കൂറ്റനാട് ദേശോത്സവം വിപുലമായി ആഘോഷിച്ചു
ചാലിശ്ശേരി:കണ്ണിനുവിരുന്നായി കൂറ്റനാട് ദേശോത്സവം കൊണ്ടാടി. കൂറ്റനാട് ശുഹദാ മഖാമിൽ നടന്ന നേർച്ച ആഘോഷങ്ങളിലും ചടങ്ങുകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.ഖത്തം ദുആ, മൗലീദ് പാരായണം, മതപ്രഭാഷണം എന്നിവയ്ക്ക് പള്ളി ഖത്തീബ് ഷിയാസലി നേതൃത്വം നൽകി.ദുആ, മഖാം പട്ട് മൂടൽ ചടങ്ങ് എന്നിവയ്ക്ക് കേന്ദ്ര ജമാ അത്ത് പ്രസിഡന്റ് എ.വി. മുഹമ്മദ്, സെക്രട്ടറി എ.എം. ഹംസ, ഖജാൻജി കെ.വി.ഗഫൂർ,ഉപദേശകസമിതി ചെയർമാൻ കെ.വി. കരീം ഹാജി എന്നിവർ നേതൃത്വം നൽകി. കൊടിയേറ്റം, ഖുർആൻ പാരായണം എന്നിവയുണ്ടായി.നെല്ല്, തേങ്ങ, അടയ്ക്ക, കുരുമുളക്, ചന്ദനത്തിരി എന്നിവ വഴിപാടുകളായി മഖാമിൽ സമർപ്പിച്ചു.കൂറ്റനാട് സെന്ററിൽ വിവിധ ആഘോഷക്കമ്മിറ്റികളുടെ നേതൃത്വത്തിൽ 30-ലധികം ആനകൾ അണിനിരന്നു.