01 May 2024 Wednesday

കോവിഡ് വ്യാപനം ചാലിശ്ശേരിയിൽ മൂന്ന് വാർഡുകളിലേക്ക്പ്രവേശനം തടഞ്ഞു.

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്തിലെ കണ്ടയ്ൻമെൻ്റ് സോണായ പ്രഖ്യാപിച്ച മൂന്ന് വാർഡിലേക്ക് പ്രവേശനം പോലീസ്  ബാരിക്കേഡുകൾ വെച്ച് തടഞ്ഞു.പഞ്ചായത്തിലെ  ഒന്ന് ,നാല് ,ഏഴ്  വാർഡുകളായ പടാട്ട്കുന്ന് ,  പെരുമണ്ണൂർ ,കുന്നത്തേരി എന്നീ ഭാഗങ്ങളാണ് അടച്ചത്.

രോഗവ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച യാണ് ഇവിടെ കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചത്.പ്രധാന റോഡിൽ നിന്ന് രോഗവ്യാപനം കൂടിയ ഭാഗങ്ങളിലെ റോഡുകളാണ് ബുധനാഴ്ച അടച്ചത്.അനാവശ്യമായി ആരും തന്നെ പുറത്തിറങ്ങാതെ പ്രതിരോധ പ്രവൃത്തനങ്ങളിൽ സഹകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകരും ,പോലീസും അറിയിച്ചു.ചാലിശ്ശേരി എസ്എച്ച് ഒ ശശീന്ദ്രൻ മേലയിൽ നേതൃത്യത്തിൽ   ജനമൈത്രി ബീറ്റ് ഓഫീർമാരായ എ.ശ്രീകുമാർ , വി.ആർ രതീഷ് ,പഞ്ചായത്തംഗങ്ങളായ ഷഹന അലി , സജിത , രജീഷ് , എന്നിവരും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകി.